2018 നവംബർ 5, തിങ്കളാഴ്‌ച
2018 ഒക്‌ടോബർ 18, വ്യാഴാഴ്‌ച
ആദി കടലായി ശ്രീകൃഷ്ണ ക്ഷേത്രം
കണ്ണൂരിൽ നിന്ന് 4 കിമി അകലെ കടലായിയിൽ കണ്ണൂരിൽ സ്റ്റേഡിയം സ്റ്റോപ്പിൽ നിന്ന് ബസ് കിട്ടും
പ്രതിഷ്ഠ ഗോശാല കൃഷ്ണൻ
ഗണപതി ,ശാസ്താവ് മഹാലക്സ്മി എന്നീ ഉപ പ്രതിഷ്ഠകൾ
ഒരുഐതിഹ്യം കോലസ്വരൂപമെന്നരാജവംശത്തിന്റെ
ആസ്ഥാനമായിരുന്നു കണ്ണൂരിലെ കടലായി വളഭൻ
എന്ന രാജാവ് കടലായി കോട്ട പണിയിപ്പിച്ചു .ഇതിന്റെ പേര്
ശിവേശ്വരംകോട്ട എന്നാണ് . ഈ കോ ട്ടക്കകത്തെക്ഷേത്രത്തിൽ
ആരാധിച്ച ദേവനാണ് ഇന്നത്തെ ചിറക്കൽ കടലായി ക്ഷേത്രത്തിലെ ശ്രീ കൃഷ്ണൻ
`
കടലായി കോട്ട പണിത ശേഷം അകത്ത്‌ക്ഷേത്രംവേണമെന്ന
ആഗ്രഹത്തിലായിരുന്നു വളഭൻ . ഒരിക്കൽ തമ്പുരാൻ
സന്ധ്യാവന്ദനം കടൽ തീരത്ത് ചെയ്യുമ്പോൾ
തിരമാലകൾ
കരക്കടുപ്പിച്ച മരത്തൂണ് കാണാനിടയായി .ഒരു
ശ്രീ കൃഷ്ണ വിഗ്രഹം തൂണിൽ കെട്ടിയിരുന്നു .താൻ
നിർമ്മിക്കുന്നക്ഷേത്രത്തിൽ ആ വിഗ്രഹം
പ്രതിഷ്ഠിക്കാൻ തീരുമാനിച്ചു ശിവേശ്വരം കോട്ടയുടെ അവശി ഷ്ടങ്ങൾ ഇന്നും കടലായിൽ
കാണാം ഇപ്പോൾ കാണുന്ന ആദി കടലായി ക്ഷേത്രത്തിന്റെ ബാലാലയ പ്രതിഷ്ഠ 1982 ൽ
നടന്നു കഴിഞ്ഞ വർഷമാണ് പുനഃ പ്രതിഷ്ഠ നടന്നത് പഴയ ക്ഷേത്രത്തിന്റെ കുളം ഇപ്പോൾ കണ്ണൂർ ആദി കടലായി ബസ്സുകൾ തിരിക്കുന്ന സ്ഥലത്തിന് അടുത്ത് ക്ഷേത്രത്തിൽ നിന്നും 600 മീറ്റർ അകലെയാണ് ഇവിടെ നിന്നും കുറച്ചു മുകളിലായി ടിപ്പു തകർത്തകോട്ടയുടെ അവശിഷ്ടങ്ങൾ കാണാം
2018 ഒക്‌ടോബർ 17, ബുധനാഴ്‌ച
കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം
കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം
റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി
പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി
വെള്ളിയാഴ്ചകളില്‍ ഗുരുനാഥന്‍ വെള്ളാട്ടം
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ് പയ്യംമ്പള്ളി ക്ഷേത്രം മുന്‍പ് കസാനക്കോട്ടയില്‍ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട് മുന്‍പ് കണ്ണുക്കരയില്‍ മാറ്റി സ്ഥാപിച്ചു .ആയോധന കലകളില്‍ അതി നിപുണനും ദൈവികശക്തി ആര്‍ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള ഏകക്ഷേത്രം കൂടിയാണിത് .കിഴക്കില്‍ രാമന്‍ എന്നയാള്‍ ഞാലി വയലിലെ ഒരു വീട്ടില്‍ ചുണ്ണാമ്പ് പൂശാന്‍ പോയപ്പോള്‍ അവിടെ ഒരു പീഠം കണ്ടു അത് ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.പണി കഴിഞ്ഞപ്പോള്‍ അയാള്‍ ആ പീഠം ക്ഷേത്രത്തില്‍ എത്തിച്ചു എന്നാല്‍ പ്രശ്നം വെച്ചപ്പോള്‍ അത് ഉപയോഗിക്കരുത് അതില്‍ ഗുരുനാഥന്റെ സാന്നിധ്യം ഉണ്ടെന്നും മനസ്സിലായി പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു. അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളി ക്ഷേത്രം ആയത്.
എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി ചാമുണ്ടി ,ഗുളികന്‍, കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനന്‍ ഗുരുനാഥന്‍ എന്നി വരുടെ തെയ്യവും പയറ്റും ഉണ്ടായിരിക്കും കേട്ടുകേള്‍വി കുറേക്കാലം മുന്‍പ് എതാനും ചെറുപ്പക്കാര്‍ ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തില്‍ ഒരോരാള്‍ക്കായി വസൂരി പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളര്‍പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ ചെയ്തു രോഗ പീഡകളില്‍നിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.
പൂര്‍ത്തിയല്ല
ശ്രീ വലിയവളപ്പിൽ ഭഗവതീ ക്ഷേത്രം
ശ്രീ വലിയവളപ്പിൽ ഭഗവതീ ക്ഷേത്രം
കണ്ണൂര് കാൽടെക്സിൽ നിന്ന് അരകിമി തെക്ക്
ഭഗവതി പതിനൊന്നാം നൂറ്റാണ്ട്
വെള്ളിയാഴ്ച മാത്രം ദീപാരാധന
മകരം 17 - 20 തിറ
സ്വകാര്യ ക്ഷേത്രം
ശ്രീ ഹനൂമാൻ ക്ഷേത്രം
ശ്രീ ഹനൂമാൻ ക്ഷേത്രം
താളിക്കാവ് ബസ് സ്റ്റാൻഡിൽ നിന്ന് അര കിമി അകലെ പ്രതിഷ്ഠ ഹനുമാൻ ഇരുപതാം നൂറ്റാണ്ട്
ദർശനസമയം 5 -9 am ,5 -8 pm
നവരാത്രി മഹോത്സവം
ശ്രീദ്രൗപദിഅമ്മൻകോവിൽ
ശ്രീദ്രൗപദിഅമ്മൻകോവിൽ
റെയിൽവേ സ്റ്റേഷനിൽ നിന്നും SM റോഡിലൂടെ 750 മീ
പ്രതിഷ്ഠ ദ്രൗപദി അമ്മൻ പത്തൊന്പതാം നൂറ്റാണ്ട്
ദർശനസമയം 5. 3 0 -9 am ,6 - 1 0 pm
നവരാത്രി ആഘോഷം
ഭരണം എക്സിക്യൂട്ടീവ് ഓഫീസർ ശ്രീദ്രൗപദിഅമ്മൻകോവിൽകണ്ണൂര്
ശ്രീകൃഷണ ക്ഷേത്രം
ശ്രീകൃഷണ ക്ഷേത്രം
പഴയ ബസ് സ്റ്റാൻഡിൽ നിന്ന് അര കിമി അകലെ മാർക്കറ്റിനടു ത്ത്
പ്രതിഷ്ഠ കൃഷ്ണൻ ഇരുപതാം നൂറ്റാണ്ട്
ദർശനസമയം 5 - 1 0 am ,5 - 8 pm
നവരാത്രി ആഘോഷം
ഭരണം പ്രസിഡണ്ട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റി കണ്ണൂര്
ശ്രീ ദണ്ട് മാരിയമ്മൻ കോവിൽ
ശ്രീ ദണ്ട് മാരിയമ്മൻ കോവിൽ
ജില്ലാ ആസ്പത്രിയിൽ നിന്നും 400 മീ പടിഞ്ഞാറ്
മാരിയമ്മ പത്തൊൻപതാം നൂറ്റാണ്ട്
എല്ലാ ദിവസവവും 6 - 8 pm പൂജ
കുംഭത്തിലെ അമാവാസിക്ക് ഉത്സവം
ഭരണം പ്രസിഡണ്ട് ശ്രീ ദണ്ട് മാരിയമ്മൻ കോവിൽ കമ്മിറ്റി കണ്ണൂര്
ശ്രീ കല്ലിക്കോടൻ കാവ്
ശ്രീ കല്ലിക്കോടൻ കാവ്
പഴയ ബസ് സ്റ്റാൻഡിൽ നിന്ന് 750 മീ പടിഞ്ഞാറ് സ്റ്റേഷൻ റോഡ് -പിള്ള യാർക്കൊവിൽ റോഡ്
കുട്ടിച്ചാത്തൻ പത്തൊൻപതാം നൂറ്റാണ്ട്
വെള്ളി ദിവസങ്ങളിൽ രാവിലെയും വൈകീട്ടും പൂജ
മാർച്ച് 1 ,2 ,3 തെയ്യം
സ്വകാര്യ ക്ഷേത്രം
ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്രം
ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്രം
പ്രതിഷ്ഠ കുരുംബ ഭഗവതി പതിനൊന്നാം നൂറ്റാണ്ട്
റൂട്ട്:- കണ്ണൂരിൽ നിന്നും രണ്ടു കിമി തെക്ക് പടിഞ്ഞാറ് കാനത്തൂര്‍ കോട്ട മൈതാനത്ത്
ഗുരുവിന്നു പൂജ രാവിലെ എട്ടുമണിക്ക്
കർക്കടക സംക്രമത്തിന്നുഎല്ലാവർക്കും പൂജ
ധനുപ്പത്ത്,തുലാപ്പത്ത് വിശേഷ ദിവസങ്ങൾ
ഉത്സവം കുംഭം പതിനൊന്നു മുതൽ പതിനാലു വരെ തിറ
ഭരണം പ്രസിഡണ്ട് ശ്രീ കാനത്തൂര്‍ കുരുംബഭഗവതി ക്ഷേത്ര കമ്മിറ്റി കാനത്തൂര്‍ കണ്ണൂര് 670001
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
