2013 ഒക്‌ടോബർ 26, ശനിയാഴ്‌ച

റെയിൽവേ മുത്തപ്പൻ ക്ഷേത്രം കണ്ണൂര്‍

റെയിൽവേ മുത്തപ്പൻക്ഷേത്രം കണ്ണൂര്‍




റൂട്ട്:- കണ്ണൂര്‍ റെയ ൽ വേ സ്റ്റേഷന്  സമീപം നൂറു മീറ്റർ  തെക്ക് (പുതിയ ബസ്‌ സ്റ്റാന്‍ഡിൽ  നിന്ന് ഒരു കിമി )

പ്രതിഷ്ഠ മുത്തപ്പൻ  പത്തൊന്‍പതാം നൂറ്റാണ്ടു  

ദർശന സമയം രാവിലെ അഞ്ചു മുതൽ  എട്ടു വരെ 
വൈകുന്നേരം അഞ്ചു മുതൽ  എട്ടു വരെ 

മാർച്ച്‌ ഒന്നാമത്തെ ചൊവ്വ മുതൽ  ഞായർ  വരെ തിരുവപ്പന


ഭരണം പ്രസിഡണ്ട്‌ റെയിൽവേ മുത്തൻ  ക്ഷേത്ര കമ്മിറ്റി കണ്ണൂര്‍ 

ശ്രീ ചൊവ്വ ശിവക്ഷേത്രം


ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടിൽ  മേലെ ചൊവ്വയിൽ  (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹർഷി  നടത്തിയെന്ന് പറയപ്പെടുന്നു   
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കൽ കോവിലകത്തിന്റെതായി മാറി .ശ്രീകോവിൽ ,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകൾ,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 

                                   

.കിഴക്ക് മുഖമായ ശിവനാണ്  പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികൾ . വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ഡപത്തിന്  നാല് തൂണുകൾ  .
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തിൽ പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  

സുബ്രമണ്യൻ 

ഭദ്രകാളി ,അയ്യപ്പൻ  ,സുബ്രമണ്യൻ  ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകൾ 

                              
ഭദ്രകാളി 
 സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയഅയ്യപ്പൻ  . ഇതിനു എട്ടു തൂണുകൾ  ഉള്ള ഒരു     മണ്ഡപമുണ്ട് 

ദർശനസമയം   രാവിലെ അഞ്ച്മുപ്പത്‌ മുതൽപന്ത്രണ്ട് വരെ
വൈകുന്നേരം  അഞ്ചു മുപ്പത്‌ മുതൽ  എട്ട്  മുപ്പത് വരെ

പ്രധാന  വഴിപാടുകൾ  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാര 

ശിവരാത്രി പ്രധാന ഉത്സവം  

തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാർ

2013 ഒക്‌ടോബർ 23, ബുധനാഴ്‌ച


 ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം

റൂട്ട്:-കണ്ണൂര്‍ പഴയബസ്‌ സ്റ്റാന്‍ഡിൽ  നിന്നും താളിക്കാവ് റോഡിലൂടെ ഒരു കി മി നടന്നാൽ  മതി

പ്രതിഷ്ഠ ഭഗവതി പതിമൂന്നാം  നൂറ്റാണ്ട്
കർക്കടകത്തിൽ  സന്ധ്യാപൂജ 

മകരം എട്ടു മുതൽ  പത്ത് വരെ തെയ്യം



2013 ഒക്‌ടോബർ 22, ചൊവ്വാഴ്ച

ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ

ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ 
പഴയ ബസ്‌ സ്റ്റാൻഡിൽ നിന്നും അരകിമി കിഴക്ക് താലൂക്ക് ഓഫിസിന് സമീപം (മഹാത്മമന്ദിരത്തിനു സമീപം )
പ്രതിഷ്ഠ കാമാക്ഷി പത്തൊന്പതാം നൂറ്റാണ്ട് 



ദർശനസമയം 8 -10am , 4 - 8 pm 
വെള്ളിയാഴ്ച ദിവസങ്ങളിൽ  അലങ്കാര പൂജ 



നവരാത്രി ആഘോഷം 

ഭരണം പ്രസിഡണ്ട്‌ ശ്രീ കാഞ്ചികാമാക്ഷി അമ്മൻ കോവിൽ കമ്മിറ്റി കണ്ണൂര് 

താളിക്കാവ് മുത്തുമാരിയമ്മൻ കോവിൽ


താളിക്കാവ്   മുത്തുമാരിയമ്മൻ  കോവിൽ 
റൂട്ട്  കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്റ് ൽ  നിന്നും താളിക്കാവ് റോഡിലൂടെ  ഒരു കിമി നടന്നാൽ  മതി 
sreemukham
പ്രതിഷ്ഠ  മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട്) 
പൂജാസമയം അഞ്ച്മുപ്പതു മുതല്‍ എട്ടു മണിവരെ
കർക്കടകത്തിൽ  വൈകുന്നേരം ഏഴു മുപ്പതിനു സന്ധ്യാ പൂജ  നവരാത്രി 


ഒൻപത്  ദിവസം ഉത്സവം 
  
ഭരണം  പ്രസിഡണ്ട്‌  മുത്തുമാരിയമ്മൻ  കോവിൽ  കമ്മിറ്റി കണ്ണൂര്‍ 

ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ

ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ 
കണ്ണൂര് മാർക്കറ്റിൽ കാംബസാറിൽ 
മുത്തുമാരിയമ്മ പത്തൊബതാം നൂറ്റാണ്ട് 

ദർശനസമയം 5 -1 0 am ,5 - 9 pm 

നവരാത്രി ആഘോഷം 
ഭരണം പ്രസിഡണ്ട്‌ ശ്രീ കാംബസാർ മുത്തുമാരിയമ്മൻ കോവിൽ കാംബസാർ 

2013 ഒക്‌ടോബർ 20, ഞായറാഴ്‌ച

ശ്രീ ആയിക്കര ഗണപതീ ക്ഷേത്രം

ശ്രീ ആയിക്കര ഗണപതീ ക്ഷേത്രം 
കണ്ണൂര് ജില്ലാ ആസ്പത്രിക്ക് സമീപം 
ഗണപതി ഇരുപതാം നൂറ്റാണ്ട് 



ഭരണം പ്രസിഡണ്ട്‌ ശ്രീ ആയിക്കര ഗണപതീ ക്ഷേത്രംകമ്മിറ്റി ഹോസ്പിററൽ ജംഗ്ഷൻ കണ്ണൂർ 

ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ

ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ 
കണ്ണൂര് ജില്ലാ ആസ്പത്രിയിൽ നിന്ന് 100 മീ അകലെ കിലാശി റോഡിൽ 

പ്രതിഷ്ഠ മുത്തുമാരിയമ്മ പത്തൊൻപതാം നൂറ്റാണ്ട് 


 ദർശന സമയം ചൊവ്വ ,വെള്ളി ദിവസങ്ങളിൽ
 6 - 7 am ,5. 3 0 -7 pm 




 കറുപ്പ സ്വാമി


ദുർഗ്ഗ,ഗണപതി , ഗാന്ധാരി,, ഹനുമാൻ, മധുരവീരൻ നാഗം എന്നീ ഉപ ദേവതമാർ 
പുന- പ്രതിഷ്ഠ കഴിഞ്ഞു 25 വർഷങ്ങളായി 




നവരാത്രി മഹോത്സവം 

ഹനുമാൻ 


ഭരണം Trustee boardchairman ശ്രീ കൈലാശി മുത്തുമാരിയമ്മൻ കോവിൽ ആയിക്കര കണ്ണൂര് 
ഇപ്പോഴത്തെ പൂജാരി ശ്രീ മനോഹരൻ 

2013 ഒക്‌ടോബർ 6, ഞായറാഴ്‌ച

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം


 കണ്ണൂക്കര മാണിക്ക കുറുംബഭഗവതി      പയ്യംമ്പള്ളി ക്ഷേത്രം

റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 
തൊഴാനുള്ള  ക്രമം 
വലിയ ഭഗവതി 
ചെറിയ ഭഗവതി 


നാഗസ്ഥാനം 
കുറത്തി 
പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി 
കുണ്ടാടിചാമുണ്ടി 
വെള്ളിയാഴ്ചകളില്‍ ഗുരുനാഥന്‍ വെള്ളാട്ടം
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ് പയ്യംമ്പള്ളി ക്ഷേത്രം .   മുൻപ് കസാനക്കോട്ടയിൽ ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട് മു പ് കണ്ണുക്കരയിൽമാറ്റി സ്ഥാപിച്ചു .ആയോധന കലകളിൽ  അതി നിപുണനും ദൈവികശക്തി  ആർ ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള ഏകക്ഷേത്രം കൂടിയാണിത് .


കിഴക്കിൽ രാമൻ  എന്നയാൾ  ഞാലി വയലിലെ ഒരു വീട്ടിൽ  ചുണ്ണാമ്പ് 

പയ്യമ്പള്ളി ഗുരുനാഥനും  തച്ചോളിഒതേനനും   
പൂശാൻ പോയപ്പോൾ അവിടെ ഒരു പീഠം കണ്ടു അത് ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോൾ  വീട്ടുകാര്‍ സമ്മതിച്ചു.പണി കഴിഞ്ഞപ്പോൾ അയാൾ  ആ പീഠം ക്ഷേത്രത്തിൽ  എത്തിച്ചു  എന്നാൽ  പ്രശ്നം വെച്ചപ്പോൾ അത് ഉപയോഗിക്കരുത്  അതിൽ     ഗുരുനാഥന്റെ    സാന്നിധ്യം ഉണ്ടെന്നും  മനസ്സിലായി  പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു.  അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളി ക്ഷേത്രം ആയത്‌.   


പയ്യമ്പള്ളി ഗുരുനാഥൻ  തെയ്യം 
എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി ചാമുണ്ടി ,ഗുളികൻ , കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനൻ , ഗുരുനാഥൻ  എന്നി വരുടെ തെയ്യവും പയറ്റും  ഉണ്ടായിരിക്കും 


കുറത്തി 




ഗുളികൻ 


കേട്ടുകേൾവി  കുറേക്കാലം മുൻപ് എതാനും ചെറുപ്പക്കാർ   ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തിൽ ഒരോരാൾക്കായി വസൂരി  പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളർ പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പരിഹാര ക്രിയകൾ  ചെയ്തു രോഗ പീഡകളിൽനിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്.