കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം
റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി
| തൊഴാനുള്ള ക്രമം |
പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ് പയ്യംമ്പള്ളി
ക്ഷേത്രം . മുൻപ് കസാനക്കോട്ടയിൽ ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട്
മു ൻപ് കണ്ണുക്കരയിൽമാറ്റി സ്ഥാപിച്ചു .ആയോധന കലകളിൽ അതി നിപുണനും
ദൈവികശക്തി ആർ ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള
ഏകക്ഷേത്രം കൂടിയാണിത് .
കിഴക്കിൽ രാമൻ എന്നയാൾ ഞാലി വയലിലെ ഒരു
വീട്ടിൽ ചുണ്ണാമ്പ്
| പയ്യമ്പള്ളി ഗുരുനാഥനും തച്ചോളിഒതേനനും |
പൂശാൻ പോയപ്പോൾ അവിടെ ഒരു പീഠം കണ്ടു അത്
ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോൾ വീട്ടുകാര്‍ സമ്മതിച്ചു.പണി
കഴിഞ്ഞപ്പോൾ അയാൾ ആ പീഠം ക്ഷേത്രത്തിൽ എത്തിച്ചു എന്നാൽ പ്രശ്നം
വെച്ചപ്പോൾ അത് ഉപയോഗിക്കരുത് അതിൽ ഗുരുനാഥന്റെ സാന്നിധ്യം ഉണ്ടെന്നും മനസ്സിലായി പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു. അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളി ക്ഷേത്രം ആയത്.
| പയ്യമ്പള്ളി ഗുരുനാഥൻ തെയ്യം |
എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ
വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി
ചാമുണ്ടി ,ഗുളികൻ , കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനൻ , ഗുരുനാഥൻ എന്നി വരുടെ തെയ്യവും പയറ്റും ഉണ്ടായിരിക്കും
![]() |
| കുറത്തി |
![]() |
| ഗുളികൻ |
കേട്ടുകേൾവി കുറേക്കാലം മുൻപ് എതാനും ചെറുപ്പക്കാർ ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തിൽ ഒരോരാൾക്കായി വസൂരി പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളർ പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പരിഹാര ക്രിയകൾ ചെയ്തു രോഗ പീഡകളിൽനിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാൻ എല്ലാവരും ശ്രമിക്കാറുണ്ട്.




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ