ശ്രീ ചൊവ്വ ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടിൽ മേലെ ചൊവ്വയിൽ (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ മഹർഷി നടത്തിയെന്ന് പറയപ്പെടുന്നു
|
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കൽ കോവിലകത്തിന്റെതായി മാറി .ശ്രീകോവിൽ ,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകൾ,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും
.കിഴക്ക് മുഖമായ ശിവനാണ് പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികൾ . വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ഡപത്തിന് നാല് തൂണുകൾ .
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തിൽ പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്
സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയഅയ്യപ്പൻ . ഇതിനു എട്ടു തൂണുകൾ ഉള്ള ഒരു മണ്ഡപമുണ്ട്
സുബ്രമണ്യൻഭദ്രകാളി ,അയ്യപ്പൻ ,സുബ്രമണ്യൻ ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകൾ |
| ഭദ്രകാളി |
ദർശനസമയം രാവിലെ അഞ്ച്മുപ്പത് മുതൽപന്ത്രണ്ട് വരെ
വൈകുന്നേരം അഞ്ചു മുപ്പത് മുതൽ എട്ട് മുപ്പത് വരെ
പ്രധാന വഴിപാടുകൾ രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാര
ശിവരാത്രി പ്രധാന ഉത്സവം
തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം
പാരമ്പര്യ ശാന്തിക്കാർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ